അൽ-മുഖ്തസർ
قُلْ سِيرُوا۟ فِى ٱلْأَرْضِ ثُمَّ ٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ ﴿١١﴾
അല്ലാഹുവിൻ്റെ റസൂലേ! പരിഹാസികളായ ഈ നിഷേധികളോട് താങ്കൾ പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക. ശേഷം എങ്ങനെയായിരുന്നു അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചവരുടെ പര്യവസാനം എന്ന് ചിന്തിക്കുക! (വലിയ) ശക്തിയും പ്രതിരോധശേഷിയുമെല്ലാം ഉണ്ടായിട്ടും അവർക്ക് മേൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങുക തന്നെ ചെയ്തു.