അൽ-മുഖ്തസർ
قُل لِّمَن مَّا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۚ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ ﴿١٢﴾
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ആർക്കാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം?! പറയുക: അവയുടെയെല്ലാം അധികാരം അല്ലാഹുവിനാകുന്നു. തൻ്റെ അടിമകളോടുള്ള ഔദാര്യമായി കൊണ്ട് അവൻ സ്വന്തത്തിന് മേൽ കാരുണ്യം ബാധ്യതയായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനാൽ അവരെ ഉടനടി അവൻ ശിക്ഷിക്കുകയില്ല. അങ്ങനെ അവർ പശ്ചാത്തപിക്കാത്തവരായി തീർന്നാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരെ അവൻ ഒരുമിച്ചു കൂട്ടും. (സംഭവിക്കുമെന്നതിൽ) യാതൊരു സംശയവുമില്ലാത്ത ദിനമാകുന്നു അത്. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തങ്ങളെ നാശത്തിൽ പെടുത്തിയവർ; അവർ (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ട് സ്വന്തങ്ങളെ നാശത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതല്ല.