×

الأنعام

ആയത്ത് 10

അൽ-മുഖ്തസർ

وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴿١٠﴾

ഇക്കൂട്ടർ ഒരു മലക്കിനെ നിന്നോടൊപ്പം ഇറക്കാൻ ആവശ്യപ്പെട്ടു കൊണ്ട് പരിഹാസം അഴിച്ചു വിടുന്നെങ്കിൽ താങ്കൾക്ക് മുൻപുള്ള ദൂതന്മാരെ അവരുടെ സമൂഹവും ഇതു പോലെ പരിഹസിച്ചിട്ടുണ്ട്. അപ്പോൾ ആ ദൂതന്മാർ അവർക്ക് താക്കീത് നൽകുമ്പോൾ അവർ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ടിരുന്ന ശിക്ഷ അവരെ വലയം ചെയ്യുകയുണ്ടായി.