×

الأنعام

ആയത്ത് 9

അൽ-മുഖ്തസർ

وَلَوْ جَعَلْنَـٰهُ مَلَكًا لَّجَعَلْنَـٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ ﴿٩﴾

അവരിലേക്ക് നിയോഗിക്കപ്പെടുന്ന ദൂതനെ ഒരു മലക്കിൻ്റെ രൂപത്തിൽ നാം അയച്ചിരുന്നെങ്കിലും ആ മലക്കിനെ ഒരു (മനുഷ്യനായ) പുരുഷൻ്റെ രൂപത്തിൽ നാം ആക്കുമായിരുന്നു. എങ്കിലേ അവർക്ക് അദ്ദേഹത്തെ കേൾക്കുവാനും, അദ്ദേഹത്തിൽ നിന്ന് (സന്ദേശം) സ്വീകരിക്കാനും സാധിക്കുകയുള്ളൂ. മലക്കിനെ അല്ലാഹു സൃഷ്ടിച്ച രൂപത്തിൽ തന്നെയാണ് എങ്കിൽ അവർക്ക് (അദ്ദേഹത്തെ കേൾക്കാനോ അദ്ദേഹത്തിൽ നിന്ന് സന്ദേശം സ്വീകരിക്കാനോ) സാധിക്കുകയില്ല. ഇനി മലക്കിനെ നാം പുരുഷ രൂപത്തിലാക്കുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ കാര്യം (അതായത് അദ്ദേഹം മലക്കാണ് എന്ന കാര്യം) അവർക്ക് അവ്യക്തമാകുകയും ചെയ്യുമായിരുന്നു.