×

الأنعام

ആയത്ത് 108

അൽ-മുഖ്തസർ

وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ ﴿١٠٨﴾

അല്ലാഹുവിൽ വിശ്വസിച്ചവരേ! ബഹുദൈവാരാധകർ അല്ലാഹുവിനോടൊപ്പം ആരാധിക്കുന്ന വിഗ്രഹങ്ങളെ നിങ്ങൾ ചീത്ത വിളിക്കരുത്. തീർത്തും നിസ്സാരവും ആക്ഷേപിക്കപ്പെടാൻ അർഹവുമാണ് അവയെങ്കിലും ബഹുദൈവാരാധകർ അഹങ്കാരത്തോടെയും, റബ്ബിൻ്റെ മഹത്വത്തെക്കുറിച്ച് അറിവില്ലാതെയും അല്ലാഹുവിൻ്റെ മേൽ ആക്ഷേപം ചൊരിയാൻ (അത് മുഖേന) ഇടവന്നേക്കാം. ഇക്കൂട്ടർക്ക് അവർ നിലകൊള്ളുന്ന വഴികേട് ഭംഗിയാക്കി തോന്നിപ്പിക്കപ്പെട്ടത് പോലെ ഓരോ സമൂഹത്തിനും അവരുടെ പ്രവർത്തനങ്ങൾ -അത് നല്ലതോ ചീത്തയോ ആകട്ടെ- ഭംഗിയാക്കി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നാം അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ച അക്കാര്യം അവർ പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ രക്ഷിതാവിങ്കലേക്കാകുന്നു അവരുടെ മടക്കം. അവർ ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അപ്പോൾ അല്ലാഹു അവരെ അറിയിക്കുന്നതും, അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.