×

الأنعام

ആയത്ത് 109

അൽ-മുഖ്തസർ

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ ﴿١٠٩﴾

അല്ലാഹുവിൽ പങ്കുചേർത്തവർ അവർക്ക് കഴിയുംവിധം ശക്തിയിൽ സത്യം ചെയ്തു പറയുന്നു: ഞങ്ങൾ നിർദേശം വെച്ച ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലും ഒന്ന് മുഹമ്മദ് ഞങ്ങൾക്ക് കൊണ്ടുവന്നു കാണിച്ചാൽ ഞങ്ങളതിൽ വിശ്വസിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: (ഞാൻ ഉദ്ദേശിക്കുന്ന രൂപത്തിൽ ഇറക്കുവാൻ) ദൃഷ്ടാന്തങ്ങൾ എൻ്റെ കയ്യിലില്ല. അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാകുന്നു ദൃഷ്ടാന്തങ്ങളെല്ലാം. ഉദ്ദേശിക്കുമ്പോൾ അവനത് ഇറക്കുന്നതാണ്. അല്ലാഹുവിൽ വിശ്വസിക്കുന്നവരേ! അവർ നിർദേശം വെച്ച രൂപത്തിലുള്ള ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയാൽ അവർ വിശ്വസിക്കുമെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? അല്ല; അവർ തങ്ങളുടെ ശത്രുതയിലും നിഷേധത്തിലും ഉറച്ചു നിലകൊള്ളുകയാണ് ചെയ്യുക; കാരണം അവർ സന്മാർഗം ഉദ്ദേശിക്കുന്നില്ല.