അൽ-മുഖ്തസർ
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍ ﴿١٠٧﴾
അല്ലാഹു അവനിൽ ഒരാളും പങ്കുചേർക്കരുതെന്ന് ഉദ്ദേശിച്ചിരുന്നെങ്കിൽ ഒരാളും അവനിൽ പങ്കുചേർക്കില്ലായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ അവരെ നിരീക്ഷിക്കാനും അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്താനും നാം ഏൽപ്പിച്ചിട്ടില്ല. അവരുടെ കാര്യം നോക്കിനടത്തുന്നവരുമല്ല താങ്കൾ. താങ്കൾ അല്ലാഹുവിൻ്റെ ദൂതനായ ഒരു റസൂൽ മാത്രമാകുന്നു. (അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്ക്) എത്തിച്ചു നൽകുക എന്നതല്ലാതെ മറ്റൊന്നും താങ്കൾക്ക് മേൽ ബാധ്യതയില്ല.