×

البقرة

ആയത്ത് 92

അൽ-മുഖ്തസർ

وَلَقَدْ جَآءَكُم مُّوسَىٰ بِٱلْبَيِّنَـٰتِ ثُمَّ ٱتَّخَذْتُمُ ٱلْعِجْلَ مِنۢ بَعْدِهِۦ وَأَنتُمْ ظَـٰلِمُونَ ﴿٩٢﴾

നിങ്ങളുടെ റസൂലായ മൂസാ (عليه السلام) അദ്ദേഹത്തിൻറെ സത്യസന്ധതക്കുള്ള വ്യക്തമായ തെളിവുകളുമായി നിങ്ങളിലേക്ക് വന്നു. അതിന് ശേഷം, മൂസാ തൻറെ റബ്ബ് നിശ്ചയിച്ച സമയത്ത് അവനുമായുള്ള സംഭാഷണത്തിനായി പോയി. ആ സമയം കാളക്കുട്ടിയെ നിങ്ങൾ ഇലാഹായി സ്വീകരിച്ചു. അതിനെ നിങ്ങൾ ആരാധിച്ചു. അങ്ങനെ അല്ലാഹുവിൽ പങ്കുചേർക്കുകയെന്ന അക്രമം നിങ്ങൾ പ്രവർത്തിച്ചു. യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ. അവനല്ലാത്ത മറ്റാർക്കും അതിനർഹതയില്ല.