×

البقرة

ആയത്ത് 93

അൽ-മുഖ്തസർ

وَإِذْ أَخَذْنَا مِيثَـٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَـٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَـٰنُكُمْ إِن كُنتُم مُّؤْمِنِينَ ﴿٩٣﴾

മൂസാ നബി (عليه السلام) നെ പിൻപറ്റണമെന്നും, അവിടുന്ന് അല്ലാഹുവിൽ നിന്ന് കൊണ്ട് വരുന്നത് സ്വീകരിക്കണമെന്നും നിങ്ങളോട് നാം ശക്തമായ കരാർ വാങ്ങുകയും, നിങ്ങൾക്ക് മീതെ ഭയപ്പെടുത്താനായി പർവ്വതത്തെ നാം ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദർഭവും ഓർക്കുക. നാം നിങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് നാം നൽകിയ തൗറാത്തിനെ ഗൗരവപൂർവം ഉത്സാഹത്തോടെ മുറുകെപിടിക്കുക. കേൾക്കുകയും അനുസരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക. അല്ലെങ്കിൽ ഈ പർവതത്തെ നാം നിങ്ങൾക്ക് മേലെ വീഴ്ത്തും. അപ്പോൾ നിങ്ങൾ പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ ചെവി കൊണ്ട് കേൾക്കുകയും പ്രവർത്തികൊണ്ട് ധിക്കരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കുഫ്റിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ആരാധന അവരുടെ ഹൃദയങ്ങളിൽ ലയിച്ചു ചേർന്നു കഴിഞ്ഞിരുന്നു. ഓ നബിയേ, പറയുക: അല്ലാഹുവിനെ നിഷേധിക്കുക എന്ന് കൽപിക്കുന്ന നിങ്ങളുടെ ഈ ഈമാൻ എത്ര മോശമാണ്! നിങ്ങൾ മുഅ്മിനുകളാണെങ്കിൽ! കാരണം യഥാർത്ഥ ഈമാനിനോടൊപ്പം ഒരിക്കലും കുഫ്റുണ്ടാവുകയില്ല.