×

البقرة

ആയത്ത് 91

അൽ-മുഖ്തസർ

وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبْلُ إِن كُنتُم مُّؤْمِنِينَ ﴿٩١﴾

അല്ലാഹു മുഹമ്മദ് നബിക്ക് അവതരിപ്പിച്ച സന്മാർഗത്തിലും സത്യത്തിലും നിങ്ങൾ വിശ്വസിക്കൂ എന്ന് യഹൂദികളോട് പറയപ്പെട്ടാൽ, ഞങ്ങളുടെ നബിമാർക്ക് അവതീർണ്ണമായ സന്ദേശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട് എന്നാണവർ പറയുക. അതിനപ്പുറമുള്ളത് അവർ വിശ്വസിക്കുന്നില്ല. മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ടത് അവർ നിഷേധിക്കുന്നു. ഖുർആനാകട്ടെ, പരിപൂർണ സത്യമാണ്. അല്ലാഹുവിൽ നിന്നുള്ളതും അവരുടെ പക്കലുള്ളതുമായതിനോട് ഖുർആൻ യോജിക്കുകയും ചെയ്യുന്നു. അവർക്കവതരിപ്പിക്കപ്പെട്ടതിൽ സത്യമായും അവർ വിശ്വസിച്ചിരുന്നെങ്കിൽ ഖുർആനിലും അവർ വിശ്വസിക്കുമായിരുന്നു. ഓ നബിയേ, അവരോടു മറുപടി പറയുക: യഥാർത്ഥത്തിൽ നിങ്ങൾ മുഅ്മിനുകളാണെങ്കിൽ പിന്നെ എന്തിനായിരുന്നു, സത്യവുമായി നിങ്ങളിലേക്ക് വന്ന അല്ലാഹുവിൻറെ നബിമാരെ നിങ്ങൾ കൊന്നുകളഞ്ഞത്?