×

البقرة

ആയത്ത് 90

അൽ-മുഖ്തസർ

بِئْسَمَا ٱشْتَرَوْا۟ بِهِۦٓ أَنفُسَهُمْ أَن يَكْفُرُوا۟ بِمَآ أَنزَلَ ٱللَّهُ بَغْيًا أَن يُنَزِّلَ ٱللَّهُ مِن فَضْلِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَـٰفِرِينَ عَذَابٌ مُّهِينٌ ﴿٩٠﴾

അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന് പകരമായി അവർ സ്വീകരിച്ച സ്വാർത്ഥ താത്പര്യങ്ങൾ എത്ര ചീത്ത! മുഹമ്മദ് നബിക്ക് പ്രവാചകത്വവും ഖുർആനും അവതരിപ്പിച്ചതിലുള്ള അസൂയ കാരണം അക്രമമായി, അല്ലാഹു അവതരിപ്പിച്ചതിൽ അവർ അവിശ്വസിക്കുകയും അവന്റെ റസൂലുകളെ നിഷേധിക്കുകയും ചെയ്തു. മുമ്പ് തൗറാത്ത് മാറ്റിമറിച്ചതിനാലും, മുഹമ്മദ് നബിയെ നിഷേധിച്ചതിനാലും അല്ലാഹുവിൽ നിന്നുള്ള ഇരട്ടി ക്രോധത്തിന് അവർ അർഹരായി. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിൽ അവിശ്വസിക്കുന്ന കാഫിറുകൾക്ക് ഖിയാമത്ത് നാളിൽ നിന്ദ്യമായ ശിക്ഷയാണുള്ളത്.