അൽ-മുഖ്തസർ
هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَـٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ ﴿٢٩﴾
ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും -നദികളും വൃക്ഷങ്ങളും പോലെ എണ്ണമില്ലാത്ത വസ്തുക്കൾ- നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹു മാത്രമാകുന്നു. അവൻ കീഴ്പെടുത്തിത്തന്നവയെ നിങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ, അവൻ ആകാശത്തിലേക്ക് തിരിഞ്ഞു. അവയെ സമമായ ഏഴ് ആകാശങ്ങളാക്കി സൃഷ്ടിച്ചു. അവൻ്റെ അറിവ് സർവ്വതിനെയും വലയം ചെയ്തിരിക്കുന്നു.