×

البقرة

ആയത്ത് 28

അൽ-മുഖ്തസർ

كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًا فَأَحْيَـٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ ﴿٢٨﴾

അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാത്തവരേ, നിങ്ങളുടെ കാര്യം മഹാ അത്ഭുതം തന്നെ! നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിൽ അവിശ്വസിക്കാൻ കഴിയുക? അവൻറെ മഹത്തായ കഴിവിൻറെ തെളിവുകൾ നിങ്ങളുടെ സ്വന്തം കാര്യത്തിൽ തന്നെ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ ഒന്നുമല്ലാത്തവരായിരുന്നു. അങ്ങനെ നിങ്ങളെ അവൻ സൃഷ്ടിക്കുകയും ജീവൻ നൽകുകയും ചെയ്തു. ശേഷം രണ്ടാമത്തെ മരണം നിങ്ങളെ അവൻ മരിപ്പിക്കുകയും, വീണ്ടും രണ്ടാമത്തെ ജീവിതം ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അവനിലേക്ക് നിങ്ങളെ അവൻ തിരിച്ചുകൊണ്ടുപോകുന്നു. ചെയ്തുവെച്ചതിനെ കുറിച്ച് നിങ്ങളെ വിചാരണ ചെയ്യുവാൻ വേണ്ടി.