അൽ-മുഖ്തസർ
وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً ۖ قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠﴾
അല്ലാഹു മലക്കുകളോട് പറഞ്ഞതായി അവൻ പറയുന്നു: അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് ഭൂമിയിൽ ജീവിക്കാൻ, ഒരു തലമുറക്ക് ശേഷം മറ്റൊന്നെന്ന നിലയിൽ വന്നുകൊണ്ടിരിക്കുന്ന മനുഷ്യരെ ഭൂമിയിൽ അവൻ ഏർപെടുത്താൻ പോകുന്നു. അപ്പോൾ മനുഷ്യരെ, തുടരെ വരുന്ന തലമുറയായി ഭൂമിയിൽ നിശ്ചയിക്കുന്നതിന്റെ യുക്തിയെ പറ്റി മലക്കുകൾ അവരുടെ റബ്ബിനോട് ചോദിച്ചു: മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും, അന്യായമായി രക്തം ചിന്തുകയും ചെയ്യുമല്ലോ. കാര്യം ശരിക്കു മനസിലാക്കാനും അറിയാനും വേണ്ടിയായിരുന്നു അവരുടെ ചോദ്യം. ചോദിക്കുമ്പോൾ അവർ ഇങ്ങനെ കൂടി പറഞ്ഞു: ഞങ്ങളാണെങ്കിൽ നിന്നെ അനുസരിക്കുക മാത്രം ചെയ്യുന്നവരാണ്. ഞങ്ങൾ നിന്നെ സ്തുതിക്കുകയും പരിശുദ്ധപ്പെടുത്തുകയും, നിൻറെ മഹത്വത്തെയും പൂർണതയെയും അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നു. ഞങ്ങളത് ഒരിക്കലും നിർത്തിവെക്കാത്തവരുമാണ്. അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: അവരെ സൃഷ്ടിക്കുന്നതിന്റെ പിന്നിലുള്ള മഹത്തായ യുക്തിയും, അവരെ തുടരെ വരുന്ന തലമുറയാക്കുന്നതിന്റെ ഉന്നതമായ ലക്ഷ്യങ്ങളും എനിക്കറിയാം. നിങ്ങൾക്കറിയാത്ത അക്കാര്യങ്ങൾ അറിയുന്നവനാണ് ഞാൻ.