അൽ-മുഖ്തസർ
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ ﴿١٥٢﴾
ആകയാൽ എന്നെ നിങ്ങൾ ഹൃദയം കൊണ്ടും അവയവങ്ങൾ കൊണ്ടും ഓർക്കുക. നിങ്ങളെ സംരക്ഷിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും ഞാനും നിങ്ങളെ ഓർക്കുന്നതാണ്. പ്രവർത്തനം പോലെയുള്ള പ്രതിഫലം. ഞാൻ നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് എന്നോട് നിങ്ങൾ നന്ദികാണിക്കുക. ആ അനുഗ്രഹങ്ങളെ നിഷേധിച്ചും വിരോധിക്കപ്പെട്ട മാർഗ്ഗത്തിൽ ഉപയോഗിച്ചും നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.