അൽ-മുഖ്തസർ
كَمَآ أَرْسَلْنَا فِيكُمْ رَسُولًا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَـٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ ﴿١٥١﴾
നിങ്ങൾക്ക് നാം മറ്റൊരു അനുഗ്രഹം കൂടി ചെയ്തതുപോലെ. അഥവാ, നിങ്ങളിൽ നിന്നുള്ള ഒരു റസൂലിനെ നിങ്ങളിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം നിങ്ങൾക്ക് നമ്മുടെ ആയത്തുകൾ ഓതിത്തരുന്നു. നന്മയും ശ്രേഷ്ടഗുണങ്ങളും നിങ്ങളോട് കൽപ്പിച്ചുകൊണ്ടും, മ്ലേച്ഛമായതും വെറുക്കപ്പെട്ടതും വിരോധിച്ചുകൊണ്ടും ആ റസൂൽ നിങ്ങളെ ശുദ്ധീകരിക്കുന്നു. ഖുർആനും സുന്നത്തും അദ്ദേഹം നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അറിയുമായിരുന്നില്ലാത്ത മത - ഭൗതിക കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു.