×

البقرة

ആയത്ത് 153

അൽ-മുഖ്തസർ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ ﴿١٥٣﴾

മുഅ്മിനുകളേ, നിങ്ങൾ സഹനവും നമസ്കാരവും മുഖേന സഹായം തേടുക. എന്നെ അനുസരിക്കാനും എൻറെ കൽപനകളെ അംഗീകരിക്കാനും സാധിക്കാനുള്ള സഹായം ചോദിക്കുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. അവരെ അവൻ സഹായിക്കുകയും നന്മകൾ ചെയ്യാൻ സൗകര്യപ്പെടുത്തുകയും ചെയ്യും.