×

الإسراء

ആയത്ത് 95

അൽ-മുഖ്തസർ

قُل لَّوْ كَانَ فِى ٱلْأَرْضِ مَلَـٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا ﴿٩٥﴾

അല്ലാഹുവിൻ്റെ റസൂലേ! അവർക്കുള്ള മറുപടിയായി കൊണ്ട് പറയുക: ഭൂമിക്ക് മുകളിൽ നിങ്ങളെ പോലെ സമാധാനത്തോടെ വസിക്കുന്നതും സഞ്ചരിക്കുന്നതും മലക്കുകളായിരുന്നെങ്കിൽ നാം അവരിലേക്ക് മലക്കുകളിൽ പെട്ട ഒരു ദൂതനെ നിയോഗിക്കുമായിരുന്നു. കാരണം മലക്കുകൾക്ക് അയക്കപ്പെട്ട സന്ദേശം അവർക്ക് മനസ്സിലാക്കി നൽകാൻ കഴിയുക മലക്കായ ഒരു ദൂതനാണ്. അവരിലേക്ക് മനുഷ്യരിൽ പെട്ട ഒരു ദൂതനെ നിയോഗിക്കുക എന്നത് യുക്തിയല്ല. അതു പോലെ തന്നെയാണ് നിങ്ങളുടെയും സ്ഥിതി.