×

الإسراء

ആയത്ത് 94

അൽ-മുഖ്തസർ

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا ﴿٩٤﴾

നിഷേധികൾക്ക് അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കാനും, നബി -ﷺ- കൊണ്ടുവന്നത് പ്രാവർത്തികമാക്കാനും തടസ്സമായി നിന്നത് മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൻ്റെ ഒരു ദൂതൻ വരുക എന്നത് അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമായിരുന്നു. അത്ഭുതത്തോടെ അവർ ചോദിച്ചു: അല്ലാഹു നമ്മിലേക്ക് ഒരു മനുഷ്യനെ ദൂതനായി നിയോഗിക്കുകയോ?!