അൽ-മുഖ്തസർ
قُلْ كَفَىٰ بِٱللَّهِ شَهِيدًۢا بَيْنِى وَبَيْنَكُمْ ۚ إِنَّهُۥ كَانَ بِعِبَادِهِۦ خَبِيرًۢا بَصِيرًا ﴿٩٦﴾
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിനും, നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകിയിട്ടുണ്ട് എന്നതിനും സാക്ഷിയായി എനിക്കും നിങ്ങൾക്കുമിടയിൽ അല്ലാഹു മതി. തീർച്ചയായും അവൻ തൻ്റെ ദാസന്മാരുടെ അവസ്ഥകൾ ചൂഴ്ന്നറിയുന്നവനും (ഖബീർ), അവരുടെ മനസ്സുകളിലെ സൂക്ഷ്മരഹസ്യങ്ങൾ കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.