അൽ-മുഖ്തസർ
أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْرِ ۖ إِنَّ قُرْءَانَ ٱلْفَجْرِ كَانَ مَشْهُودًا ﴿٧٨﴾
നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിച്ചു കൊണ്ട്, അതിൻ്റെ സമയത്ത് തന്നെ നീ നിർവ്വഹിക്കുക. സൂര്യൻ ആകാശത്തിൻ്റെ മദ്ധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ -അതിൽ ദ്വുഹ്ർ നിസ്കാരവും അസ്ർ നിസ്കാരവും ഉൾപ്പെടും- രാത്രിയുടെ ഇരുട്ട് വരെ -അതിൽ മഗ്'രിബ് നിസ്കാരവും ഇശാഅ് നിസ്കാരവും ഉൾപ്പെടും-. സുബ്ഹ് നിസ്കാരവും നീ നിലനിർത്തുക; അതിലെ ഖുർആൻ പാരായണം നീ ദീർഘിപ്പിക്കുകയും ചെയ്യുക. സുബ്ഹ് നിസ്കാരം (ആകാശലോകത്ത് നിന്ന് ഇറങ്ങുകയും, അവിടേക്ക് കയറിപ്പോവുകയും ചെയ്യുന്ന) രാവിലെയും രാത്രിയുമുള്ള മലക്കുകൾ സാക്ഷ്യംവഹിക്കുന്ന നിസ്കാരമാകുന്നു.