×

الإسراء

ആയത്ത് 79

അൽ-മുഖ്തസർ

وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ﴿٧٩﴾

അല്ലാഹുവിൻ്റെ റസൂലേ! രാത്രിയിൽ എഴുന്നേറ്റ് കുറച്ച് സമയം നിസ്കരിക്കുക. നിൻ്റെ (സ്വർഗീയ)പദവികൾ വർദ്ധിക്കുവാൻ നിൻ്റെ നിസ്കാരം കാരണമാകുന്നതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ജനങ്ങൾ നിലകൊള്ളുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിൽ നിന്ന് രക്ഷപ്പെടാൻ നിന്നെ നിൻ്റെ രക്ഷിതാവ് ശുപാർശകനാക്കാനും അത് കൂടുതൽ കാരണമാകും. അങ്ങനെ ആദ്യകാലക്കാരും പിൽക്കാലക്കാരുമെല്ലാം പുകഴ്ത്തിപ്പറയുന്ന, ഉന്നതമായ ശുപാർശയുടെ സ്ഥാനം (മഖാമുൻ മഹ്മൂദ്) നിനക്ക് ലഭിക്കുകയും ചെയ്യും.