×

الإسراء

ആയത്ത് 77

അൽ-മുഖ്തസർ

سُنَّةَ مَن قَدْ أَرْسَلْنَا قَبْلَكَ مِن رُّسُلِنَا ۖ وَلَا تَجِدُ لِسُنَّتِنَا تَحْوِيلًا ﴿٧٧﴾

നിന്നെ പുറത്താക്കിയതിന് ശേഷം കുറച്ചു കാലമല്ലാതെ അവർ അവിടെ കഴിച്ചു കൂട്ടുകയില്ല എന്ന വിധി നിനക്ക് മുൻപുള്ള അല്ലാഹുവിൻ്റെ ദൂതന്മാരുടെ കാര്യത്തിൽ നിരന്തരമായി തുടരുന്ന അല്ലാഹുവിൻ്റെ നടപടിക്രമമാണ്. അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആരെയെങ്കിലും അദ്ദേഹത്തിൻ്റെ സമൂഹം അവിടെ നിന്ന് പുറത്താക്കിയാൽ അല്ലാഹു അവർക്ക് മേൽ ശിക്ഷ ഇറക്കുമെന്നതാണ് ആ നടപടിക്രമം. അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കാണുകയില്ല. മറിച്ച്, ഒരു മാറ്റവുമില്ലാതെ എന്നും അത് തുടരുന്നത് നിനക്ക് കാണാൻ സാധിക്കും.