×

الأنعام

ആയത്ത് 84

അൽ-മുഖ്തസർ

وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿٨٤﴾

ഇബ്രാഹീമിന് സന്താനമായി ഇസ്ഹാഖിനെയും, പേരമകനായി യഅ്ഖൂബിനെയും നാം നൽകി. അവരെ രണ്ട് പേരെയും നാം നേരായ മാർഗത്തിലേക്ക് വഴിനടത്തുകയും ചെയ്തു. അവർക്കെല്ലാം മുൻപ് നൂഹിനും നാം സന്മാർഗം നൽകി. നൂഹിൻ്റെ സന്താനങ്ങളിൽ നിന്ന് ദാവൂദിനും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനും അയ്യൂബിനും യൂസുഫിനും മൂസാക്കും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനും -عَلَيْهِمُ السَّلَامُ- നാം സത്യത്തിൻ്റെ വഴിയിലേക്ക് മാർഗദർശനം നൽകി. നബിമാർക്ക് അവർ ചെയ്ത നന്മകളുടെ പ്രതിഫലമായി നാം നൽകിയ ഇതു പോലുള്ള പ്രതിഫലമാണ് അവരല്ലാത്തവർക്കും അവരുടെ നന്മകൾക്ക് ഫലമായി നാം നൽകുക.