അൽ-മുഖ്തസർ
وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾
ഈ രണ്ട് കൂട്ടരിൽ (തൗഹീദ് പാലിക്കുന്നവരുടെ കൂട്ടവും ശിർക് ചെയ്യുന്നവരുടെ കൂട്ടവും) ആരാണ് സന്മാർഗത്തിന് ഏറ്റവും അർഹർ' എന്ന ന്യായമായ ചോദ്യം; ഇബ്രാഹീം തൻ്റെ സമൂഹത്തെ പരാജയപ്പെടുത്തിയ ചോദ്യമാണത്. അതിന് മുൻപിൽ അവരുടെ ന്യായവാദങ്ങളെല്ലാം തകർന്നു വീണു. തൻ്റെ സമൂഹത്തിനെതിരെയുള്ള ന്യായപ്രമാണമായി ഇബ്രാഹീമിന് നാം നൽകിയ നമ്മുടെ തെളിവാണത്. നമ്മുടെ ദാസന്മാരിൽ നാം ഉദ്ദേശിക്കുന്നവരെ ഇഹ-പരലോകങ്ങളിൽ നാം സ്ഥാനങ്ങൾ ഉയർത്തി നൽകുന്നു. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം), തൻ്റെ ദാസന്മാരെ കുറിച്ച് ഏറ്റവും അറിയുന്നവനും (അലീം) ആകുന്നു.