×

الأنعام

ആയത്ത് 65

അൽ-മുഖ്തസർ

قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ لَعَلَّهُمْ يَفْقَهُونَ ﴿٦٥﴾

അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ മുകളിൽ നിന്ന് കല്ലുമഴയും ഇടിത്തീയും പ്രളയവും പോലുള്ള ശിക്ഷകൾ ഇറക്കാൻ കഴിവുള്ളവനത്രെ അല്ലാഹു. അതുമല്ലെങ്കിൽ നിങ്ങളുടെ താഴ്ഭാഗത്തു കൂടെ ഭൂകമ്പങ്ങളും ഭൂമിയിലേക്കുള്ള ആഴ്ത്തലും (പോലുള്ള ശിക്ഷകൾ) നിങ്ങൾക്ക് കൊണ്ടുവരാനും (അവൻ കഴിവുള്ളവനത്രെ). അതുമല്ലെങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾ ഭിന്നിപ്പിലാക്കുവാനും, നിങ്ങളിലോരോരുത്തരും തൻ്റെ ദേഹേഛയെ പിന്തുടരുകയും പരസ്പരം യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്ന സ്ഥിതിയിൽ (നിങ്ങളെ ആക്കുവാനും അവൻ കഴിവുള്ളവനത്രെ). അല്ലാഹുവിൻ്റെ റസൂലേ! എപ്രകാരമാണ് അവർക്ക് നാം വിവിധയിനം തെളിവുകളും പ്രമാണങ്ങളും വിവരിച്ചു നൽകുന്നതെന്നും വ്യത്യസ്തമാക്കി നൽകുന്നതെന്നും നോക്കുക! നീ കൊണ്ടു വന്നത് സത്യമാണെന്നും, അവരുടെ പക്കലുള്ളത് അസത്യമാണെന്നും അവർ തിരിച്ചറിയുന്നതിനത്രെ അത്.