അൽ-മുഖ്തസർ
قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ ﴿٦٤﴾
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവാകുന്നു അതിൽ നിന്നും, എല്ലാ ദുരിതങ്ങളിൽ നിന്നും നിങ്ങളെ രക്ഷപ്പെടുത്തുന്നത്. എന്നിട്ട് അതിന് ശേഷം സന്തോഷവേളകളിൽ നിങ്ങൾ അവനോടൊപ്പം മറ്റുള്ളവരെ (ആരാധനകളിൽ) പങ്കുചേർക്കുന്നു. അപ്പോൾ നിങ്ങൾ ഈ ചെയ്തു കൂട്ടുന്ന അതിക്രമത്തെക്കാൾ വലിയ മറ്റേത് അതിക്രമമാണുള്ളത്?