അൽ-മുഖ്തസർ
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ ﴿٢١﴾
അല്ലാഹുവിന് ഒരു പങ്കുകാരനെ നിശ്ചയിച്ചു കൊണ്ട് അല്ലാഹുവിനോടൊപ്പം അവരെ ആരാധിക്കുകയോ, അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച ആയത്തുകളെ നിഷേധിക്കുകയോ ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരും തന്നെയില്ല. അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു കൊണ്ടും, അവൻ്റെ ആയത്തുകളെ നിഷേധിച്ചു കൊണ്ടും അതിക്രമം പ്രവർത്തിച്ചവർ -തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയിട്ടില്ലെങ്കിൽ- ഒരിക്കലും വിജയിക്കുന്നതല്ല.