അൽ-മുഖ്തസർ
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ ﴿٢٠﴾
നാം തൗറാത്ത് നൽകിയ യഹൂദരും, ഇഞ്ചീൽ നൽകിയ നസ്വാറാക്കളും മുഹമ്മദ് നബി -ﷺ- യെ പരിപൂർണ്ണമായി അറിയുന്നവരാണ്. തങ്ങളുടെ സ്വന്തം മക്കളെ മറ്റുള്ള മക്കളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുന്നത് പോലെ, (അവർക്ക് നബി -ﷺ- യെ അറിയാം). തങ്ങളുടെ സ്വന്തങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് നഷ്ടത്തിലാക്കിയവരാണവർ; അതിനാൽ അവർ വിശ്വസിക്കുന്നതല്ല.