×

الأنعام

ആയത്ത് 105

അൽ-മുഖ്തസർ

وَكَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ وَلِيَقُولُوا۟ دَرَسْتَ وَلِنُبَيِّنَهُۥ لِقَوْمٍ يَعْلَمُونَ ﴿١٠٥﴾

അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന തെളിവുകൾ നാം വ്യത്യസ്തവും വിഭിന്നവുമാക്കിയതു പോലെ, (സ്വർഗത്തെ കുറിച്ച്) വാഗ്ദാനം നൽകുന്നതും, (നരകത്തെ കുറിച്ച്) താക്കീത് നൽകുന്നതും, ഉപദേശമുൾക്കൊള്ളുന്നതുമായി നാം (ഖുർആനിലെ) ആയത്തുകളെ വ്യത്യസ്ത രൂപത്തിലാക്കിയിരിക്കുന്നു. (എന്നാൽ) ബഹുദൈവാരാധകർ പറയും: ഇത് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമേയല്ല. നിനക്ക് മുൻപുള്ള, വേദക്കാരിൽ നിന്ന് നീ പഠിച്ചെടുത്തത് മാത്രമാകുന്നു ഇത്. മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് സത്യം വ്യക്തമാക്കി നൽകുന്നതിനാണ് ഇപ്രകാരം നാം തെളിവുകൾ വിഭിന്നമാക്കിയിരിക്കുന്നത്. സത്യം സ്വീകരിക്കുകയും, അത് പിൻപറ്റുകയും ചെയ്യുന്നവർ അവർ മാത്രമാണ്.