അൽ-മുഖ്തസർ
قَدْ جَآءَكُم بَصَآئِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ ﴿١٠٤﴾
ജനങ്ങളേ! നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിൽ നിന്ന് വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളും വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അവ ചിന്തിച്ചു മനസ്സിലാക്കുകയും, അതിന് കീഴൊതുങ്ങുകയും ചെയ്താൽ അതിൻ്റെ പ്രയോജനം അവന് തന്നെയാണ് ലഭിക്കുക. ആരെങ്കിലും അതിനോട് അന്ധത പുലർത്തുകയും, അത് ചിന്തിച്ചു മനസ്സിലാക്കാതിരിക്കുകയും, അതിന് കീഴൊതുങ്ങാതിരിക്കുകയും ചെയ്താൽ അതിൻ്റെ ഉപദ്രവം അവന് തന്നെയാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തുന്ന നിങ്ങളുടെ കാവൽക്കാരനൊന്നുമല്ല ഞാൻ. ഞാൻ എൻ്റെ രക്ഷിതാവിൽ നിന്നുള്ള ദൂതൻ മാത്രമാകുന്നു; അവനാകുന്നു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവൻ.