×

المائدة

ആയത്ത് 55

അൽ-മുഖ്തസർ

إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ ﴿٥٥﴾

യഹൂദരും നസ്വാറാക്കളും മറ്റ് നിഷേധികളുമല്ല നിങ്ങളുടെ ആത്മമിത്രങ്ങൾ. മറിച്ച് നിങ്ങളുടെ രക്ഷാധികാരിയും സഹായിയും അല്ലാഹുവും അവൻ്റെ ദൂതരും, നിസ്കാരം പരിപൂർണ്ണമായി നിർവ്വഹിക്കുകയും തങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും ചെയ്യുന്ന -അല്ലാഹുവിന് കീഴൊതുങ്ങുകയും, അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്ന- വിശ്വാസികളും മാത്രമാകുന്നു.