അൽ-മുഖ്തസർ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ ﴿٥٤﴾
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളിൽ നിന്ന് ആരെങ്കിലും തൻ്റെ (ഇസ്ലാം) ദീനിൽ നിന്ന് നിഷേധത്തിലേക്ക് മടങ്ങിപ്പോവുകയാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് പകരം മറ്റൊരു സമൂഹത്തെ കൊണ്ടുവരുന്നതാണ്. (അല്ലാഹുവിൻ്റെ ദീനിൽ) ഉറച്ചു നിൽക്കുന്നതിനാൽ അല്ലാഹു അവരെ സ്നേഹിക്കുന്നതാണ്. അവർ അവനെയും സ്നേഹിക്കുന്നതാണ്. (അല്ലാഹുവിൽ) വിശ്വസിച്ചവരോട് കാരുണ്യം കാണിക്കുന്നവരും, (അല്ലാഹുവിനെ) നിഷേധിച്ചവരോട് കാഠിന്യം പുലർത്തുന്നവരുമായിരിക്കും അവർ. തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനായി യുദ്ധം ചെയ്യുന്നവരായിരിക്കും അവർ. കുറ്റപ്പെടുത്തുന്നവരുടെ ആക്ഷേപവാക്കുകളെ അവർ ഭയക്കുന്നതല്ല. കാരണം സൃഷ്ടികളുടെ തൃപ്തിയെക്കാൾ അല്ലാഹുവിൻ്റെ തൃപ്തിക്കാണ് അവർ മുൻഗണന നൽകിയിട്ടുള്ളത്. അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതാകുന്നു അത്; തൻ്റെ അടിമകളിൽ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുന്നവനും നന്മയുള്ളവനുമാകുന്നു. ആരെല്ലാമാണ് അവൻ്റെ ഔദാര്യം അർഹിക്കുന്നതെന്നും അർഹിക്കാത്തതെന്നും നന്നായി അറിയുന്നവനും, അർഹിക്കുന്നവർക്ക് അത് ചൊരിഞ്ഞു നൽകുകയും, അല്ലാത്തവർക്ക് അത് തടയുകയും ചെയ്യുന്നവനുമാകുന്നു.