×

المائدة

ആയത്ത് 18

അൽ-മുഖ്തസർ

وَقَالَتِ ٱلْيَهُودُ وَٱلنَّصَـٰرَىٰ نَحْنُ أَبْنَـٰٓؤُا۟ ٱللَّهِ وَأَحِبَّـٰٓؤُهُۥ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ ٱلْمَصِيرُ ﴿١٨﴾

യഹൂദരും നസ്വാറാക്കളും തങ്ങൾ അല്ലാഹുവിൻ്റെ മക്കളും പ്രിയങ്കരരുമാണെന്ന് ജൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് മറുപടിയായി പറയുക: അപ്പോൾ നിങ്ങൾ പ്രവർത്തിക്കുന്ന തിന്മകൾക്ക് എന്തിനാണ് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്?! അല്ലാഹുവിൻ്റെ പ്രിയങ്കരർ ആയിരുന്നു നിങ്ങളെങ്കിൽ ഇഹലോകത്ത് നിങ്ങൾ കൊല്ലപ്പെടുകയും, രൂപം മാറ്റപ്പെടുകയും ചെയ്തു കൊണ്ട് ശിക്ഷിക്കപ്പെടില്ലായിരുന്നു. പരലോകത്ത് നരകത്തിലും പ്രവേശിപ്പിക്കപ്പെടില്ലായിരുന്നു. കാരണം അവൻ സ്നേഹിച്ചവരെ അവൻ ശിക്ഷിക്കുകയില്ല. എന്നാൽ നിങ്ങൾ മറ്റെല്ലാ മനുഷ്യരെയും പോലുള്ള മനുഷ്യർ മാത്രമാകുന്നു. അവരിൽ ആരെങ്കിലും നല്ലത് പ്രവർത്തിച്ചാൽ അവന് അല്ലാഹു സ്വർഗം പ്രതിഫലം നൽകും. ആരെങ്കിലും മോശം പ്രവർത്തിച്ചാൽ അവന് നരകം ശിക്ഷയായും നൽകും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ്റെ ഔദാര്യത്താൽ പൊറുത്തു കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ നീതിപൂർവ്വം ശിക്ഷിക്കുന്നു. അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം. അവനിലേക്ക് മാത്രമാകുന്നു മടക്കം.