×

المائدة

ആയത്ത് 17

അൽ-മുഖ്തസർ

لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۚ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْـًٔا إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُۥ وَمَن فِى ٱلْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿١٧﴾

അല്ലാഹു തന്നെയാകുന്നു മർയമിൻ്റെ മകൻ ഈസ എന്ന് പറഞ്ഞ, നസ്വാറാക്കൾ കാഫിറുകളായിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: മർയമിൻ്റെ മകൻ ഈസയെയും, അദ്ദേഹത്തിൻ്റെ മാതാവിനെയും ഭൂമിയിലുള്ള സർവ്വരെയും നശിപ്പിക്കുവാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവനെ തടുത്തു നിർത്താൻ ആരുണ്ട്?! ആർക്കും അവനെ തടുത്തു നിർത്താൻ കഴിയില്ലെങ്കിൽ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല എന്ന കാര്യം അതോടെ തെളിയുന്നു. ഈസായും ഉമ്മ മർയമും അടക്കം സകല പടപ്പുകളും അല്ലാഹുവിൻ്റെ സൃഷ്ടികളാണെന്നും അതിൽ നിന്ന് ബോധ്യപ്പെടും. അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അങ്ങനെ അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചവരിൽ പെട്ട വ്യക്തിയാണ് ഈസ -عَلَيْهَا السَّلَامُ-. അദ്ദേഹം അല്ലാഹുവിൻ്റെ അടിമയും അവൻ്റെ റസൂലുമാകുന്നു. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു.