×

المائدة

ആയത്ത് 101

അൽ-മുഖ്തസർ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ ﴿١٠١﴾

അല്ലാഹുവിൽ വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങൾക്ക് യാതൊരു ആവശ്യവുമില്ലാത്ത കാര്യങ്ങൾ നിങ്ങളുടെ റസൂലിനോട് നിങ്ങൾ ചോദിക്കരുത്. അവ നിങ്ങളുടെ ദീനിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അത്തരം കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെട്ടാൽ അവയിലുള്ള പ്രയാസം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചോദിക്കരുതെന്ന് വിലക്കപ്പെട്ട ഇത്തരം കാര്യങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ വഹ്'യ് (സന്ദേശം) അവതരിക്കുന്ന സന്ദർഭത്തിലാണ് നിങ്ങൾ ചോദിക്കുന്നതെങ്കിൽ അവ നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെടും. അത് അല്ലാഹുവിന് വളരെ എളുപ്പമുള്ളതാകുന്നു. ഖുർആൻ പറയാതെ വിട്ടിട്ടുള്ള ചില കാര്യങ്ങൾ; അവ അല്ലാഹു നിങ്ങൾക്ക് വിട്ടുപൊറുത്തു തന്നിരിക്കുന്നു. അതിനാൽ അവയെ കുറിച്ച് നിങ്ങൾ ചോദിക്കരുത്. നിങ്ങൾ അവയെ കുറിച്ച് ചോദിക്കുകയാണെങ്കിൽ അവയുടെ വിധിവിലക്കുകൾ നിങ്ങൾക്ക് മേൽ ബാധ്യതയാക്കുന്ന (സന്ദേശം) (അല്ലാഹു) നിങ്ങൾക്ക് മേൽ അവതരിപ്പിക്കുന്നതാണ്. തൻ്റെ ദാസന്മാരുടെ തിന്മകൾ -അവർ പശ്ചാത്തപിച്ചാൽ- ധാരാളമായി പൊറുത്തു നൽകുന്നവനും, അവരെ ഉടനടി ശിക്ഷിക്കാതെ ധാരാളമായി ക്ഷമിക്കുന്നവനുമാണ് അവൻ.