അൽ-മുഖ്തസർ
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تُفْلِحُونَ ﴿١٠٠﴾
അല്ലാഹുവിൻ്റെ റസൂലേ! പറയുക: മ്ലേഛമായത് ഒരു കാര്യത്തിലും പരിശുദ്ധമായതിനോട് സമാനമാവുകയില്ല. മ്ലേഛതയുടെ വർദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും (അതിൽ മാറ്റമില്ല). അത് (വൃത്തികേട്) ധാരാളമുണ്ടെന്നത് അതിൻ്റെ മഹത്വം അറിയിക്കുന്നില്ല. അതിനാൽ -ബുദ്ധിയുള്ളവരേ!- നിങ്ങൾ മ്ലേഛതകൾ ഉപേക്ഷിച്ചു കൊണ്ടും നല്ലത് പ്രവർത്തിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ നിങ്ങൾക്ക് സ്വർഗം നേടി വിജയിച്ചവരായിത്തീരാൻ കഴിയും.