×

البقرة

ആയത്ത് 87

അൽ-മുഖ്തസർ

وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَـٰتِ وَأَيَّدْنَـٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ ﴿٨٧﴾

മൂസാക്ക് നാം തൗറാത്ത് നൽകി. അദ്ദേഹത്തിന് ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മർയമിൻറെ മകനായ ഈസാക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കുക, അന്ധനായി ജനിച്ചവർക്ക് കാഴ്ച്ച നൽകുക, വെള്ളപ്പാണ്ടുള്ളവരെ സുഖപ്പെടുത്തുക പോലുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തെ ജിബ്രീൽ എന്ന മലക്കിനെ കൊണ്ട് നാം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നിട്ട് -ഇസ്രാഈൽ സന്തതികളേ!- നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങളുമായി അല്ലാഹുവിന്റെ വല്ല ദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, സത്യത്തിന് മേൽ നിങ്ങൾ ഔന്നിത്യം നടിക്കുകയും ചെയ്തു. അവരിൽ ചില ദൂതന്മാരെ നിങ്ങൾ നിഷേധിക്കുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയ്തു.