അൽ-മുഖ്തസർ
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلْحَيَوٰةَ ٱلدُّنْيَا بِٱلْـَٔاخِرَةِ ۖ فَلَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنصَرُونَ ﴿٨٦﴾
പരലോകം വിറ്റ് ഇഹലോകജീവിതം പകരം വാങ്ങിയവരാകുന്നു അത്തരക്കാർ. എന്നെന്നും നിലനിൽക്കുന്നതിനേക്കാൾ നശിച്ചുപോകുന്നതിന് അവർ മുൻതൂക്കം നൽകി. അവർക്ക് പരലോകത്ത് ശിക്ഷയിൽ ഇളവ് നൽകപ്പെടുകയില്ല. അന്നേദിവസം അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടാവുകയുമില്ല.