×

البقرة

ആയത്ത് 71

അൽ-മുഖ്തസർ

قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٔـٰنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ ﴿٧١﴾

മൂസാ നബി (عليه السلام) അവരോട് പറഞ്ഞു: അല്ലാഹു പറയുന്നു: ആ പശുവെന്നാൽ, കാർഷിക ജോലികൾക്കോ വിള നനക്കുവാനോ ഉപയോഗിക്കാത്തതും, ന്യൂനതകളില്ലാത്തതും, അതിന്റെ നിറമായ മഞ്ഞ നിറമില്ലാത്ത മറ്റ് പാടുകളൊന്നുമില്ലാത്തതുമായിരിക്കണം. അപ്പോൾ അവർ പറഞ്ഞു: ഇപ്പോഴാണ് മറ്റ് പശുക്കളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കുന്ന സൂക്ഷ്മമായ വിവരണം നീ നൽകിയത്. അങ്ങനെ ഒടുവിൽ അവരതിനെ അറുത്തു. തർക്കവും, ധിക്കാരവും കാരണമായി അറുക്കാനേ കഴിയില്ല എന്നായതിനു ശേഷമാണ് അവർക്കതു സാധിച്ചത്.