അൽ-മുഖ്തസർ
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَـٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ ﴿٧٠﴾
വീണ്ടും അവർ അവരുടെ ധിക്കാരത്തിൽ തന്നെ തുടർന്നു കൊണ്ട് പറഞ്ഞു: അറുക്കേണ്ട പശുവിന്റെ വിശേഷണങ്ങൾ കൂടുതൽ വിശദമാക്കിത്തരാൻ നീ നിൻറെ റബ്ബിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. പറയപ്പെട്ട വിശേഷണങ്ങളുള്ള പശുക്കൾ ധാരാളമുണ്ട്. അവയിൽ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഇൻ ശാ അല്ലാഹ് അറുക്കേണ്ട പശുവിലേക്ക് ഞങ്ങൾക്ക് എത്താൻ സാധിക്കും.