×

البقرة

ആയത്ത് 42

അൽ-മുഖ്തസർ

وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ ﴿٤٢﴾

എൻറെ റസൂലുകൾക്ക് അവതരിപ്പിച്ച സത്യത്തെ, നിങ്ങൾ കെട്ടിയുണ്ടാക്കുന്ന കളവുകളുമായി കൂട്ടിക്കലർത്തരുത്. മുഹമ്മദ് നബി(ﷺ)യുടെ വിശേഷണങ്ങൾ നിങ്ങളുടെ കിതാബുകളിൽ വന്നിട്ടുണ്ട്. മുഹമ്മദ് നബി(ﷺ)യെ നിങ്ങൾക്കറിയാമെന്നിരിക്കെ, നബിയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടെന്നിരിക്കെ, ആ സത്യത്തെ നിങ്ങൾ മറച്ച് വെക്കരുത്.