×

البقرة

ആയത്ത് 41

അൽ-മുഖ്തസർ

وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًا قَلِيلًا وَإِيَّـٰىَ فَٱتَّقُونِ ﴿٤١﴾

മുഹമ്മദ് നബി(ﷺ)ക്ക് ഞാൻ അവതരിപ്പിച്ച ഖുർആനിൽ നിങ്ങൾ വിശ്വസിക്കുക. മാറ്റത്തിരുത്തലുകൾക്ക് വിധേയമാകുന്നതിന് മുമ്പുണ്ടായിരുന്ന തൗറാത്തിനോട് യോജിക്കുന്നതാണ് ഖുർആൻ. അല്ലാഹുവിന്റെ തൗഹീദും മുഹമ്മദ് നബി(ﷺ)യുടെ നുബുവ്വതുമെല്ലാം പരാമർശിക്കപ്പെട്ട യഥാർത്ഥ തൗറാത്തിനോട് ഖുർആൻ യോജിക്കുന്നു. ഖുർആനിനെ നിഷേധിക്കുന്ന ഒന്നാമത്തെ വിഭാഗം തന്നെ നിങ്ങളാവരുത്. ഇഹലോകത്തെ സ്ഥാനമാനങ്ങൾ പോലുള്ള തുച്ഛമായ കാര്യങ്ങൾ നിങ്ങൾ എന്റെ ആയത്തുകൾക്ക് പകരം വാങ്ങരുത്. എൻറെ കോപത്തെയും ശിക്ഷയെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.