അൽ-മുഖ്തസർ
فَأَزَلَّهُمَا ٱلشَّيْطَـٰنُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّ وَمَتَـٰعٌ إِلَىٰ حِينٍ ﴿٣٦﴾
പിശാച് അവർക്ക് ദുർമന്ത്രണം നടത്തുകയും അല്ലാഹു വിലക്കിയ കാര്യം ചെയ്യുകയെന്നത് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ആ അബദ്ധത്തിലും തെറ്റിലും അവർ അകപ്പെടുന്നത് വരെ അവനത് തുടർന്നു. അങ്ങനെ അവർ അല്ലാഹു അവരെ വിലക്കിയ മരത്തിൽ നിന്ന് ഭക്ഷിച്ചു. തത്ഫലമായി ഇതുവരെ കഴിഞ്ഞ സ്വർഗ്ഗത്തിൽ നിന്ന് അവരെ പുറത്താക്കി. അവർ രണ്ട് പേരോടും പിശാചിനോടും അല്ലാഹു പറഞ്ഞു: നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലവും താമസവും ഉണ്ടായിരിക്കും. അതിലെ സുഖസൗകര്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ ആയുസ് അവസാനിക്കുന്നത് വരെ. ഖിയാമത്ത് നാൾ സംഭവിക്കുന്നത് വരെ.