×

البقرة

ആയത്ത് 35

അൽ-മുഖ്തസർ

وَقُلْنَا يَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ وَكُلَا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ ﴿٣٥﴾

നാം പറഞ്ഞു: ആദമേ, നീയും നിൻറെ ഇണയായ ഹവ്വാഉം സ്വർഗ്ഗത്തിൽ വസിക്കുക. അതിലെ സുഭിക്ഷമായ, വെറുപ്പിക്കുന്നതൊന്നുമില്ലാത്ത ഭക്ഷണം നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ കഴിച്ചുകൊള്ളുക. എന്നാൽ തിന്നരുതെന്ന് നിങ്ങളെ വിലക്കിയ മരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ എൻറെ കൽപ്പന ധിക്കരിച്ചതു കാരണത്താൽ നിങ്ങൾ അക്രമികളുടെ കൂട്ടത്തിലായിത്തീരും.