അൽ-മുഖ്തസർ
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ ﴿٢٥٢﴾
അല്ലാഹുവിൻറെ സ്പഷ്ടവും വ്യക്തവുമായ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. നബിയേ, താങ്കൾക്ക് നാം അവ ഓതികേൾപിച്ച് തരുന്നു. അതിൽ പ്രതിപാദിച്ച വിവരങ്ങളെല്ലാം സത്യസന്ധമാണ്. വിധിവിലക്കുകളെല്ലാം നീതിപൂർവകമാണ്. തീർച്ചയായും നീ സർവലോകരുടെയും റബ്ബായവന്റെ റസൂലുകളിൽ ഒരാളാകുന്നു.