×

البقرة

ആയത്ത് 195

അൽ-മുഖ്തസർ

وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ ﴿١٩٥﴾

ജിഹാദിനും മറ്റുമായി അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക. ജിഹാദും അവൻറെ മാർഗ്ഗത്തിൽ ചിലവ് ചെയ്യലും ഉപേക്ഷിച്ച് നിങ്ങളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളിക്കളയരുത്. അല്ലെങ്കിൽ നിങ്ങളുടെ നാശത്തിന് ഹേതുവാകുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾ നിങ്ങളെ നാശത്തിലകപ്പെടുത്തരുത്. നിങ്ങളുടെ ആരാധനകളിലും ഇടപാടുകളിലും സ്വഭാവങ്ങളിലും നല്ല രൂപത്തിലും പ്രവർത്തിക്കുക. എല്ലാ കാര്യങ്ങളിലും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടും. അവർക്കവൻ പ്രതിഫലം മഹത്തരമായി നൽകുകയും നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യും.