അൽ-മുഖ്തസർ
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَـٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ﴿١٩٤﴾
ഹിജ്റ ഏഴാം വർഷം ഹറമിൽ പ്രവേശിക്കാനും ഉംറ നിർവഹിക്കാനും നിങ്ങൾക്കല്ലാഹു സൗകര്യം ചെയ്തുതന്ന വിലക്കപ്പെട്ട മാസം, ഹിജ്റ ആറാം വർഷം മുശ്രിക്കുകൾ നിങ്ങളെ തടഞ്ഞതിന് പകരമാകുന്നു. പവിത്രമായ കാര്യങ്ങൾ - ഹറമിൻറെയും വിലക്കപ്പെട്ട മാസത്തിൻറെയും ഇഹ്റാമിൻറെയും പവിത്രത പോലുള്ളവ - നില നിൽക്കുന്ന സമയത്തും അതിക്രമകാരികളോട് പ്രതിക്രിയ ചെയ്യേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്കെതിരെ ആർ അതിക്രമം കാണിച്ചാലും അവൻ നിങ്ങളുടെ നേർക്ക് കാണിച്ച അതിക്രമത്തിന് തുല്യമായ പ്രവർത്തനം അവൻറെ നേരെയും കാണിച്ചുകൊള്ളുക. തുല്യതയുടെ പരിധി വിട്ടുകടക്കരുത്. അല്ലാഹുവിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല. അവനനുവദിച്ച പരിധി ലംഘിക്കുന്നതിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹു അവനെ സൂക്ഷിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. അവരെ സഹായിച്ചുകൊണ്ടും ശക്തിപ്പെടുത്തിക്കൊണ്ടും അവൻ അവരുടെ കൂടെയുണ്ടാവും.