×

البقرة

ആയത്ത് 177

അൽ-മുഖ്തസർ

لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ ﴿١٧٧﴾

കിഴക്കോ പടിഞ്ഞാറോ മറ്റുള്ളതോ ആയ ഭാഗത്തേക്ക് മുഖം തിരിക്കുക, എന്നത് മാത്രം അല്ലാഹുവിങ്കൽ തൃപ്തികരമായ പുണ്യമാവുകയില്ല. എന്നാൽ എല്ലാവിധ നന്മയുമുള്ളത് ഏകആരാധ്യനായ അല്ലാഹുവിൽ വിശ്വസിച്ചവനിലാണ്. അതോടൊപ്പം അന്ത്യദിനത്തിലും, മുഴുവൻ മലക്കുകളിലും, മുഴുവൻ അല്ലാഹുവിൽ നിന്ന് അവതരിച്ച മുഴുവൻ ഗ്രന്ഥങ്ങളിലും, വേർതിരിവ് കാണിക്കാതെ മുഴുവൻ പ്രവാചകന്മാരിലും വിശ്വസിച്ചവരിൽ. കൂടാതെ, സ്വത്തിനോട് പ്രിയമുണ്ടായിട്ടും ബന്ധുക്കൾക്കും, പ്രായപൂർത്തിയാകും മുൻപേ പിതാവിനെ നഷ്ടപെട്ട അനാഥകൾക്കും, അഗതികൾക്കും, യാത്രയിലായതിനാൽ നാടും കുടുംബവുമായുള്ള ബന്ധം മുറിഞ്ഞുപോയ വഴിപോക്കന്നും, ജനങ്ങളോട് ചോദിക്കേണ്ടിവന്ന അത്യാവശ്യക്കാരനും, അടിമകളെയും തടവുകാരെയും മോചിപ്പിക്കാനും സമ്പത്ത് നൽകുകയും ചെയ്യുന്നവരിലാണ് നന്മയുള്ളത്. നമസ്കാരം അല്ലാഹു കൽപിച്ച മുറപ്രകാരം പൂർണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിർബന്ധ സകാത്ത് നൽകുകയും, കരാറിൽ ഏർപെട്ടാൽ അത് നിറവേറ്റുകയും ചെയ്യുന്നവരിലാണ് നന്മയുള്ളത്. കൂടാതെ, ദാരിദ്ര്യവും ദുരിതങ്ങളും രോഗവും നേരിടുമ്പോഴും, യുദ്ധം കടുക്കുമ്പോൾ ഒളിച്ചോടാതെയും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു നന്മയുള്ളവർ. ഈ വിശേഷണങ്ങളുള്ളവരാണ് സ്വന്തം വിശ്വാസത്തിലും കർമ്മങ്ങളിലും അല്ലാഹുവിനോട് സത്യസന്ധരായവർ. അവർ തന്നെയാകുന്നു അല്ലാഹുവിൻറെ കൽപ്പനകൾ സൂക്ഷിച്ചും വിരോധങ്ങൾ വെടിഞ്ഞും തഖ്വ പാലിച്ചവർ.