×

البقرة

ആയത്ത് 176

അൽ-മുഖ്തസർ

ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَـٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَـٰبِ لَفِى شِقَاقٍۭ بَعِيدٍ ﴿١٧٦﴾

സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണ് വിജ്ഞാനവും സന്മാർഗ്ഗവും മറച്ചുവെക്കുന്നതിന് ആ പ്രതിഫലം നൽകുന്നത്. വ്യക്തമാക്കുകയും മറച്ചുവെക്കാതിരിക്കുകയും ചെയ്യണം എന്നതാണ് അത് അവതരിപ്പിച്ചതിന്റെ താൽപര്യം. അല്ലാഹു അവനിൽ നിന്നിറക്കിയ കിതാബുകളുടെ കാര്യത്തിൽ ഭിന്നിക്കുകയും അങ്ങനെ അവയിൽ ചിലതിൽ വിശ്വസിക്കുകയും ചിലത് മറച്ചുവെക്കുകയും ചെയ്യുന്നവർ പരസ്പരം കടുത്ത ഭിന്നിപ്പിലാകുന്നു. സത്യത്തിൽ നിന്നകന്ന കക്ഷിമാത്സര്യത്തിലാകുന്നു.